പ്രമുഖ നടനും സംവിധായകനുമായ മിഷാല്‍ അല്‍ ഖലാഫ് കോവിഡ് ബാധിച്ച് മരിച്ചു

0
22

കുവൈത്ത് സിറ്റി: കൊവിഡ് ബാധയെ തുടർന്ന്
കുവൈത്തിലെ പ്രമുഖ നടനും സംവിധായകനുമായ മിഷാല്‍ അല്‍ ഖലാഫ് മരണമടഞ്ഞു. 48 വയസ്സായിരുന്നു. കോവിഡ മൂർച്ഛിച്ചതിനെ തുടർന്ന് ജാബര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസതടസം നേടിട്ട മിഷാലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു. ജനപ്രിയ ‘പ്രാങ്ക് ഷോ’ ആയിരുന്ന ‘സാദോ റിയാക്ഷന്‍’, ഒട്ടേറെ നാടകങ്ങള്‍, സീരിയലുകള്‍ എന്നിവയുടെ സംവിധാനം ചെയുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.