ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

കണ്ണൂർ: ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കണ്ണൂരിൽ വെച്ചായിരുന്നു അന്ത്യം.കൊവിഡ് ബാധിതനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.