കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ല. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് വഴി ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്നും, ഇക്കാരണത്താൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹർജി സമർപ്പിച്ചത്. എന്നാൽ വിചാരണകോടതി ഹരജി തള്ളി. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.
ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ കോടതി വിശദമായ വാദം കേൾക്കുകയും തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വിധി പറയാനിരുന്നതുുമാണ് . എന്നാൽ കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.
കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകൻ വഴി ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍റെ വാദം വിചാരണ കോടതി തള്ളുകയായിരുന്നു.