യുവനടിയെ അപമാനിച്ച സംഭവം, മുൻകൂർ ജാമ്യം തേടി പ്രതികൾ

0
6

കൊച്ചി : കൊച്ചിയിൽ യുവനടി അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. ഹർജി കോടതി നാളെ പരിഗണിക്കും. ഇതിനിടെ പ്രതികൾ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് ഇരുവരും പറഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദ് ആദിൽ എന്നിവരാണ് പ്രതികൾ. സംഭവത്തിൽ പോലീസ് കേസെടുത്ത്തോടെ ഇരുവരും കോയമ്പത്തൂരിൽ ഒളിവിൽ പോയിരുന്നു. കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് നടിയെ കണ്ടതായും അവർക്ക് സമീപം ചെന്ന് സിനിമാവിശേഷങ്ങള് ചോദിച്ചതായും യുവാക്കൾ പറഞ്ഞു. എന്നാൽ അവരുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ല എന്നാണ് യുവാക്കളുടെ അവകാശവാദം.
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിൽ വെച്ച് സിനിമ നടി അപമാനിക്കപ്പെട്ടത്. തുടർന്ന് ഇവർ സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച പ്രതികരണം നടത്തി. സംഭവം ജനശ്രദ്ധ നേടിയതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നടിയുടെ വാദങ്ങളെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയുടെ നിർദ്ദേശാനുസരണം കളമശ്ശേരി പോലീസ് കേസെടുത്തത്.