വസന്തകാല അവധി; KlA ഷെഡ്യൂൾ ചില വിമാനങ്ങൾക്ക് പുറമേ 50 വിമാനങ്ങൾ കൂടെ അധികമായി ചേർക്കണമെന്ന് ആവശ്യം

0
22

കുവൈത്ത് സിറ്റി : കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 50 അധിക വിമാനങ്ങൾ കൂടി വസന്തകാല അവധിക്ക് വേണ്ടി പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് മേധാവി മുഹമ്മദ് അൽ മുതൈരി അൽ ഖബാസ് ദിനപത്രത്തോട് പറഞ്ഞു. കുവൈറ്റ് നാഷണൽ അസംബ്ലി വിനോദത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടില്ല, ആയതിനാൽ നിരവധി പേരാണ് വിദേശങ്ങളിലേക്ക്  അവധി ദിവസങ്ങൾ ആഘോഷിക്കുന്നതിനായി കുവൈത്തിൽ നിന്ന് പോകുന്നത്.  എയർലൈൻ റിസർവേഷൻ നെറ്റ്‌വർക്കിൽ വലിയ ഡിമാൻ്റ് സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.