യാത്രക്കാരുടെ രണ്ട് പിസിആർ പരിശോധന ചെലവ് വിമാന കമ്പനികൾ നൽകണം. യാത്രക്കാർ ടിക്കറ്റ് നിരക്കിനൊപ്പം 50 ദിനാർ അധികമായി നൽകണം

0
26

കുവൈത്ത്‌ സിറ്റി : കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ രണ്ട് പിസിആർ പരിശോധനകളുടെ ചെലവ് വിമാന കമ്പനികളിൽ നിന്ന് ഈടാക്കി തുടങ്ങി. നേരത്തെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതോടെ വിദേശങ്ങളിൽ നിന്നും കുവൈത്തിലേക്ക് വരുന്ന ഓരോ യാത്രക്കാരും ഇനി മുതൽ ടിക്കറ്റ് നിരക്കിനൊപ്പം 50 ദിനാർ അധികമായി നൽകണം.
ഇതുസംബന്ധിച്ച് എല്ലാ വിമാനകമ്പനികൾക്കും നോട്ടീസ് അയച്ചതായും സിവിൽ വ്യോമയാന
അധികൃതർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വരുന്ന ജനുവരി 17 മുതൽ വിമാനത്താവളത്തിൽ എത്തുമ്പോൾ നടത്തുന്ന പിസിആർ പരിശോധനയുടെയും ക്വാറൻ്റെൻ കാലയളവിനുശേഷം നടത്തുന്ന പരിശോധനയുടെയും ചെലവ് വിമാന കമ്പനികളിൽ നിന്ന് ഈടാക്കണമെന്നായിരുന്നു മന്ത്രിസഭ തീരുമാനം.

രാജ്യത്ത്‌ എത്തുന്ന എല്ലാ യാത്രക്കാരനെയും വിമാന താവളത്തിൽ വെച്ചു ആദ്യ പി.സി.ആർ. പരിശോധന നടത്തും. തുടർന്ന് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് അടുത്ത പി.സി.ആർ. പരിശോധന നടത്തുക. ഈ രണ്ടു പരിശോധനകൾക്കുമായാണു 50 ദിനാർ അധികം നൽകേണ്ടി വരിക. പ്രാദേശിക സ്വകാര്യ ലാബുകളെയാണ് പി.സി.ആർ. പരിശോധനയ്ക്കായ് ഏർപ്പെടുത്തിയിരിക്കുന്നത്.