ദുബായിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിനായി കുവൈത്ത് എയർവെയ്സ് അധിക സർവീസുകൾ ആരംഭിക്കും

0
38

കുവൈത്ത് സിറ്റി : ദുബായിയിൽ കുടുങ്ങിയ കുവൈത്ത് പൗരന്മാരെയും പ്രവാസികളെയും മടക്കിക്കൊണ്ടുവരുന്നതിനായി അധിക വിമാന സർവീസുകൾ നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകാരം നൽകി.
ജനുവരി 2 മുതൽ 6 വരെ ദുബായിലേക്കും തിരിച്ചും കുവൈറ്റ് എയർവേയ്‌സിൻ്റെ അധിക സർവീസുകൾ നടത്താനാണ് തീരുമാനിച്ചത്.
പുതിയ ഇനം കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മുൻകരുതലെന്നോണം അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടുമുതൽ സാധാരണഗതിയിൽ പ്രവർത്തനമാരംഭിക്കും. അതിനുശേഷമായിരിക്കും അധിക വിമാനസർവീസുകൾ ഏർപ്പെടുത്തുക .