കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി പള്ളി

0
23

കുവൈത്ത് സിറ്റി: ഈ മാസം അവസാനം ആരംഭിക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് ഹർജി തള്ളിയത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളുമായി മുന്നോട്ടുപോകാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കോടതി അനുമതി നൽകി.

ആരോഗ്യ മന്ത്രാലയ നിർദ്ദേശാനുസരണമുള്ള   സുരക്ഷാ മാനദണ്ഡമനുസരിച്ച്  , സ്കൂളുകളിൽ ക്ലിനിക്കുകൾ സജ്ജീകരിച്ച് നഴ്സിംഗ് സ്റ്റാഫിനെയും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു.  ഐസൊലേഷൻ മുറികളും , സാനിറ്റേഷന് ആവശ്യമുള്ളള സജ്ജീകരണങ്ങളും ഒരുക്കിയതായി  വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി