കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം.കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.അടൂരോണം 2021’എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഫ്ലയർന്റെ പ്രകാശനം അടൂരോണം ജനറൽ കൺവീനർ ആദർശ് ഭുവനേശ് ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ് നായർക്ക് നല്കി നിർവഹിച്ചു .
2021 സെപ്തംബർ 17 വെള്ളിയാഴ്ച കുവൈറ്റ് സമയം ഉച്ചക്ക് ഒരു മണി മുതൽ ഓൺലൈൻ വഴിയാണ് ഈ വർഷത്തെ അടൂരോണം സംഘടിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ്,ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 ഫെയിം ശാലിനി നിമേഷ്,കൈരളി ടി.വി യുവ ഫെയിം ഷെയ്ഖയും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നടനും,മിമിക്രി ആർട്ടിസ്റ്റുമായ റജി രാമപുരത്തിൻ്റെ വൺമാൻ ഷോ, തിരുവാതിര,ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.കൂടാതെ ചിത്ര രചന മത്സരം,ഫോട്ടോ കോണ്ടസ്റ്റ് മത്സരം കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ്,അവാർഡ് ദാനവും സംഘടപ്പിക്കുന്നു.
യോഗത്തിൽ പ്രസിഡൻ്റ് അനു.പി.രാജൻ,ജനറൽ സെക്രട്ടറി കെ.സി ബിജു, ട്രഷറർ അനീഷ് എബ്രഹാം, അടൂരോണം പോഗ്രാം കൺവീനർ ബിജു കോശി,അബ്ലാസിയ ഏരീയ കൺവീനർ ഏ.ജി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.