ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്ക് മുന്നില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി അനുപമ

0
13

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി അനുപമ എസ്. ചന്ദ്രൻ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെയും സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണെയും സ്ഥാനത്ത് നിന്ന് നീക്കണമെന്നും കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അനുപമ സമരം ചെയുന്നത്.

കുഞ്ഞിനെ തൻ്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേര്‍ന്ന് എടുത്തുകൊണ്ടു പോയെന്നും തന്‍റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നുമാണ് അനുപമയുടെ ആരോപണം. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നെന്നും എന്നാൽ ആറ് മാസത്തിന് ശേഷം മാത്രമാണ് പൊലീസ് കേസെടുത്തതെന്നും അനുപമ ആരോപിച്ചിരുന്നു.