ഭർത്താവിനെ വഞ്ചിച്ച ഭാര്യ 5001 ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് കുവൈത്ത് കോടതി

0
29

കുവൈത്ത് സിറ്റി: ഭർത്താവിനെ വഞ്ചിച്ചു എന്ന കുറ്റത്തിന് കുവൈത്ത് കെസാഷൻ കോടതി തടവ് ശിക്ഷക്ക് വിധിച്ച കുവൈത്ത് സ്വദേശിനിയായ വനിത ഭർത്താവിന് 5,001 ദിനാർ താൽക്കാലിക സിവിൽ നഷ്ടപരിഹാരമായി നൽകണമെന്ന് പ്രാഥമിക കോടതി ഉത്തരവിട്ടു.ജഡ്ജി അഹ്മദ് അൽ യാസിൻ അധ്യക്ഷനായ കോടതിയുടേതാണ് വിധി. അഡ്വക്കറ്റ് മറിയം അൽ-ബഹാർ വാദി ഭാഗത്തിനായി കോടതിയിൽ ഹാജരായി, തന്റെ കക്ഷിക്കും ഭാര്യക്കും നാല് ആൺമക്കളുണ്ട് എന്നാൽ ഏതാനും നാളുകൾക്കു മുൻപ് ഭാര്യയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ തൻ്റെ കക്ഷിയുടെ ശ്രദ്ധയിൽ പെട്ടതായും തുടർന്ന് അവരുടെ ഫോൺ പരിശോധിച്ചതിൽനിന്ന് മറ്റൊരു വ്യക്തിക്ക് ഒപ്പമുള്ള ഭാര്യയുടെ ഫോട്ടോകൾ ലഭിക്കുകയും ചെയ്തതായും അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണ് കോടതി സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ കോടതി സ്ത്രീയെ മൂന്ന് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു, എന്നാൽ അപ്പീൽ കോടതി ശിക്ഷ രണ്ടു വർഷമായി ഭേദഗതി ചെയ്തു.