കെ.സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ എജിയുടെ അനുമതി

0
15

കെ.സുധാകരൻ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി. ഷുഹൈബ് വധക്കേസ് മായി ബന്ധപ്പെട്ട സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് കോടതിയലക്ഷ്യ നടപടി. 2019 ആഗസ്തിലാണ് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലക്ക് വെളിവുണ്ടോയെന്നും, മ്ലേച്ചകരമായ വിധികൾ കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് ആയിരുന്നു സുധാകരൻ പറഞ്ഞത്.
ഇതിനെതിരെ ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. കണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം.ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ.ജനാർദ്ദന ഷേണായി എ.ജിയെ സമീപിച്ചത്.