അഗം ബാൻഡ്”  കുവൈത്തിൽ ആദ്യമായി പരിപാടിക്കെത്തുന്നു

 
 

അന്തർദേശീയ പ്രസിദ്ധിയാർജ്ജിച്ച അഗം ബാന്റ കുവൈറ്റിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തുന്നു. പ്രോഗ്രസീവ് റോക്ക് എന്ന സംഗീത ശൈലിയുമായി രംഗ പ്രവേശനം നടത്തി സമാന്തര സംഗീതത്തിന്റെ വ്യത്യസ്തവും  ഇമ്പമാർന്നതുമായ താളങ്ങളിലൂടെ യുവ മനസുകളെ കീഴടക്കി ലോക പ്രശസ്തി നേടിയ അഗം ബാന്റിന്റെ പൂർണ സംഘം ഇത് ആദ്യമായാണ് കുവൈറ്റിൽ അവരുടെ സംഗീത പരിപാടി അവതരപ്പിക്കുവാൻ എത്തുന്നത്. ഹരീഷ് ശിവരാമകൃഷ്ണൻ നേതൃത്വം നൽകുന്ന അഗം ബാന്റിനൊപ്പം സ്റ്റേജ് ഷോകളിലൂടെ ലോക പ്രശസ്തി നേടിയ ഗായിക ആര്യാ ദയാൽ കൂടി അണി ചേരുന്നതായിരിക്കും.

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 20 ന് വൈകീട്ട് അഞ്ചു  മണിമുതൽ  ഹവല്ലി അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിൽവെച്ച് സംഘടിപ്പിക്കുന്ന പൽപ്പഗം – 15 എന്ന പരിപാടിയുടെ ഭാഗമായാണ് എക്കാലവും മനസ്സിൽ തങ്ങി നിൽക്കാൻ ഉതകുന്ന ഈ സംഗീത സായാഹ്നം ഒരുക്കിയിട്ടുള്ളത്. ഇതിന്റെ  ഭാഗമായുള്ള ഒരുക്കങ്ങൾ എല്ലാം പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

പരിപാടി നേരിൽ കണ്ട് ആസ്വദിക്കുന്നതിനുള്ള പ്രവേശന പാസുകൾക്കായി 97942609, 69398905, 99771830, 94938886 എന്നീ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.