ട്രാക്കിൽ പുതു ചരിത്രം സൃഷ്ടിച്ച് എലെയ്ന്‍ തോംസണ്‍

0
20

ടോകിയോ: ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ടോകിയോ ഒളിമ്പിക്സിലെ വേഗമേറിയ വനിതാ താരം. ലോകത്തെ വേഗതയേറിയ മൂന്ന് വനിതാ താരങ്ങളും ജമൈക്കയില്‍ നിന്നാണ് എന്ന പ്രത്യേകതയും ഈ ടോക്കിയോ ഒളിമ്പിക്സിനുണ്ട്.

33 വർഷം മുമ്പുള്ള റെക്കോർഡ് തകർത്ത് വനിതകളുടെ 100 മീറ്ററില്‍ 10.61 സെക്കന്റിലാണ് എലെയ്ന്‍ തോംസണ്‍ സ്വർണത്തിലേക്ക് കുതിച്ചത്. ജമൈക്കയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യനായ ഷെല്ലി ആന്‍ ഫ്രെസറാണ് വെള്ളിയും ഷരിക ജാക്‌സൺ വെങ്കലംവും നേടി. റിയോ ഡി ജനിറോ ഒളിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്ററിലെ വിജയിയും എലെയ്ന്‍ തോംസണ്‍ ആയിരുന്നു. 10.72 സെക്കന്‍ഡിലായിരുന്നു അന്ന് എലെയ്ന്‍ ഫിനിഷ് ചെയ്തത്.