ലണ്ടനിൽ കുടുങ്ങിപ്പോയ രോഗികളെ തിരികെ എത്തിക്കുന്നതിനായി കുവൈത്ത് എയർ ആംബുലൻസ് അയക്കും

0
33

കുവൈത്ത് സിറ്റി : ലണ്ടനിൽ കുടുങ്ങിപ്പോയ കുവൈത്ത് സ്വദേശികളായ രോഗികളെ തിരികെ എത്തിക്കുന്നതിനായി എയർ ആംബുലൻസ് സംവിധാനങ്ങൾ ക്രമീകരിക്കുന്നതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ആറ് രോഗികളും അവരുടെ അടുത്ത ബന്ധുക്കളുമാണ് എയർ ആംബുലൻസിൽ തിരികെ വരുക. വിമാനം നാളെ കുവൈത്തിൽ നിന്ന് പുറപ്പെടും. പൂർണ്ണമായും മെഡിക്കൽ ആവശ്യകതകളാൽ സജ്ജീകരിച്ച വിമാനമാണ് അയക്കുന്നത്