സൈബർ ആക്രമണം; എയർ ഇന്ത്യ അടക്കം 5 വിമാന കമ്പനികളിൽ നിന്നായി ലക്ഷക്കണക്കിന് യാത്രക്കാരുടെ വിവരങ്ങൾ ചോർത്തി

0
9

ന്യുഡല്‍ഹി:  സൈബർ ആക്രമണത്തെത്തുടർന്ന് എയര്‍ ഇന്ത്യയടക്കം അഞ്ചു വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു.  എയര്‍ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങളാണ് കൂടുതലായി സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നിരിക്കുന്നത്. ക്രഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിയെടുത്തതായാണ് വിവരം.

എന്നാൽ എയർ ഇന്ത്യ അല്ലാതെ ഡാറ്റ നഷ്ടപ്പെട്ട മറ്റു വിമാനക്കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2011 ആഗസ്റ്റ് മുതല്‍ 2021 ഫെബ്രുവരി വരെയുള്ള യാത്രക്കാരുടെ വിവരങ്ങളാണ് സൈബര്‍ ആക്രമികള്‍ തട്ടിയെടുത്തത്.

ഇക്കാര്യം എയർ ഇന്ത്യ തന്നെ മെയിൽ വഴി യാത്രക്കാരെ അറിയിച്ചതോടെയാണ് ഡാറ്റ ചോർന്ന വിവരം പുറംലോകമറിയുന്നത്. ലക്ഷക്കണക്കക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് വിവരം.

എയര്‍ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്. എയര്‍ ഇന്ത്യക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന കമ്പനികളും സമാനമായ ഡാറ്ററ മോഷണത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു.