കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ

0
18

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ എയര്‍ ഇന്ത്യ നിഷേധിച്ചു. കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കുകയോ, ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.യാത്രക്കാരും ട്രാവല്‍ ഏജന്റുമാരും സമൂഹ മാധ്യമങ്ങളില്‍ വരുന്ന വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും എയര്‍ ഇന്ത്യ കുവൈത്ത് ഓഫീസ് അറിയിച്ചു. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കുവൈറ്റിലേക്ക് നേരിട്ടുള്ള സര്‍വീസിനു നിലവില്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കുകയോ ബുക്കിംഗ് ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.