കുവൈത്ത് – മോണ്ടിനെഗ്രോ വ്യോമഗതാഗത ധാരണാപത്രം ഒപ്പുവച്ചു

0
16

കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനും റിപ്പബ്ലിക് ഓഫ് മോണ്ടിനെഗ്രോയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണിത്. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൻ്റെ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഡിപ്പാർട്ട്‌മെന്റിന്റെ സിവിൽ ഏവിയേഷൻ നയത്തിന്റെ തുടർച്ചയാണ് കരാർ എന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ യൂസഫ് അൽ ഫൗസാൻ പറഞ്ഞു.കുവൈറ്റിന്റെ വ്യോമയാന വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ റൂട്ടുകൾ തുറക്കാൻ ഇത് സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന തരത്തിൽ അന്തിമ ഒപ്പിടൽ നടപടിക്രമങ്ങൾ എത്രയും വേഗം ആരംഭിക്കാമെന്ന് ധാരണയായതായും അദ്ദേഹം പറഞ്ഞു.