ജസീറ എയർവെയ്സിന്റെ ഭാഗമായി എയർബസ് 320 നിയോ

0
28

കുവൈത്ത് സിറ്റി : കുവൈത്തിലെ ജസീറാ എയർവെയ്സ് കൂടുതൽ എയർബസ് 320 നിയോ വിമാനങ്ങൾ ഉൾപ്പെടുത്തി. കമ്പനി വാങ്ങിയ ആറാമത്തെ എയർബസ് 320 നിയോ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പറന്നിറങ്ങി. ഇതോടെ ജസീറാ എയർവെയ്സിന്റെ വിമാനങ്ങളുടെ എണ്ണം 15 ആയി. ഈ വർഷത്തേയ്ക്ക് മുൻകൂട്ടി തീരുമാനിച്ച പ്രകാരമുള്ള വിമാനങ്ങൾ സ്വീകരിക്കുമെന്ന് ജസീറാ സി ഈ ഓ രോഹിത് രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ വർഷം മഹാമാരി തീർത്ത പ്രതിസന്ധിയിൽ നിന്ന് യാത്രാ മേഘല ക്രമാനുഗതമായി സാധാരണ നിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് രാമചന്ദ്രൻ വുക്തമാക്കി.

മിഡിൽ ഈസ്റ്റിൽ ആദ്യമായി എയർബസ് 320 നിയോ 2018 ൽസ്വന്തമാക്കിയ വിമാന കമ്പനിയാാണ് ജസീറാ എയർവെയ്സ് .2004 ൽ സ്ഥാപിതമായ ജസീറാ എകർവെയ്സ് മിസിൽ ഈസ്റ്റിലെ ഗവർമേന്റേതര ഉടമസ്ഥതയിലുള്ള ആദ്യ വിമാന കമ്പനിയാണ്..