ഐഎ‌ടി‌എ ഡിജിറ്റൽ കൊറോണ പാസ്‌പോർട്ട്; സൗദി എയർലൈൻസ് ഇന്നുമുതൽ നടപ്പാക്കും, സംവിധാനം നിരീക്ഷിക്കാൻ ഒരുങ്ങി മറ്റ് വിമാനകമ്പനികളും

0
21

കുവൈത്ത് സിറ്റി: ഡിജിറ്റൽ കൊറോണ പാസ്സ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപെട്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിമാനകമ്പനികൾ പഠനം നടത്തുന്നതായി  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാസ്  റിപ്പോർട്ട് ചെയ്തു. സൗദി എയർലൈൻസ് ഏപ്രിൽ 19 മുതൽ അവരുടെ നെറ്റ്‌വർക്ക് സ്റ്റേഷനുകൾക്ക്കത്ത്  ഡിജിറ്റൽ കൊറോണ പാസ്പോർട്ട് നടപ്പാക്കും. എമിറേറ്റ്സ് എയർലൈൻസും ഐ‌എ‌ടി‌എ ഡിജിറ്റൽ അപ്ലിക്കേഷൻ്റെ ഭാഗമാകും എന്ന്  അറിയിച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ചില വിമാനക്കമ്പനികൾ ഡിജിറ്റൽ കൊറോണ പാസ്‌പോർട്ടിന്റെ ആപ്ലിക്കേഷൻ  നടപ്പാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ആണ് മറ്റ് എയർലൈനുകൾ ഇതിനായി മുന്നിട്ടിറങ്ങിയത്. സിസ്റ്റം  പൂർണ്ണമായും നടപ്പിലാക്കുന്നതിനുമുമ്പ്  നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ  ട്രാവൽ ലൈനുകളിൽ  പരീക്ഷിക്കുമെന്ന്  ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മൊബൈലിൽ ഉപയോഗിക്കാവുന്ന ഒരു  ആപ്ലിക്കേഷനാണ് IATA ട്രാവലർസ്   ഇലക്ട്രോണിക് ഡോക്യുമെൻ്റ്. ഓരോ യാത്രകളിലും, പുറപ്പെടുമ്പോഴും എത്തിച്ചേരുംമ്പോഴും അതത് സർക്കാരുകളുടെ നിർദ്ദേശങ്ങളുംംം നിയമങ്ങളും  നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഡിജിറ്റൽ പാസ്‌പോർട്ടുകൾ സൃഷ്ടിക്കാനും ടെസ്റ്റ് ഡാറ്റയും കൊറോണ വൈറസ് വാക്സിനുകളും സംബന്ധിച്ച വിവരങ്ങൾ ഡൗൺലോഡ് ചെയ്യാനും സുരക്ഷിതമായി പങ്കിടാനും യാത്രക്കാരെ ഈ സംവിധാനം പ്രാപ്തരാക്കും .

ഈ ആപ്ലിക്കേഷനിലൂടെ യാത്രക്കാരുടെ സമ്പൂർണ ആരോഗ്യ വിവരങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഓരോ യാത്രക്കാർക്കും വിവിധ രാജ്യങ്ങൾക്ക് ഇടയിലുള്ള യാത്ര  ഇതുവഴി സൗകര്യപ്രദം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈയൊരു സാധ്യത മുൻനിർത്തിയാണ് കൂടുതൽ വിമാനകമ്പനികൾ ഈ സിസ്റ്റം സ്വീകരിക്കാൻ തയ്യാറാക്ന്നതും.