കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും തുറമുഖങ്ങളും ഒരു മാസത്തിനുള്ളിൽ പൂർണ്ണ തോതിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു , അതേസമയം പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷയ്ക്ക് മുൻഗണനയായിരിക്കും ഇത്. നിയന്ത്രണങ്ങളിൽ ക്രമാനുഗതമായ ഇളവുകൾ നൽകി സാധാരണ ജീവിതത്തിലേക്ക് ക്രമേണ മടങ്ങിവരാനാണ് രാജ്യം തയ്യാറെടുക്കുന്നതെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ സുപ്രീം കമ്മിറ്റി ഉടൻ എടുക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അറിയിച്ചു . കുവൈത്ത് ആരോഗ്യമന്ത്രി, ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക .