ആലപ്പുഴ : ആലപ്പുഴ, ചേർത്തല സ്വദേശി പ്രതീഷിന്റെയും , സുനീഷയുടെയും മകൻ അഭിജിത് (17 വയസ്) , സെറിബ്രൽ പാൾസി കാരണം 90% വൈകല്യത്തോട് കൂടി ജനിച്ച കുട്ടിയുടെ ചികിത്സക്കായുള്ള
ഭാരിച്ച തുക തുടർ ചികിത്സക്ക് ആവശ്യമായി വരുന്ന വിവരം ചേർത്തല മുനിസിപ്പൽ കൗൺസിലർ ശ്രീ ജോസഫ് വര്ഗീസ് (ബാബു )ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ . അജ്പാക് ഏർപ്പെടുത്തിയ ധനസഹായം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അഭിജിത്തിന്റെ കുടുംബത്തിന് കൈമാറി.
അജ്പക്ക് മുൻ. മംഗഫ് കൺവീനർ വിനോദ് അധ്യക്ഷനായ യോഗത്തിൽ വനിതാ വേദി വൈസ് ചെയർപേഴ്സൺ ലിസൻ ബാബു മന്ത്രിയെ സ്വീകരിച്ചു.
അജ്പക്ക് വൈസ് പ്രസിഡന്റ് ബാബു തലവടി , ചേർത്തല മുനിസിപ്പൽ കൗൺസിലർ ശ്രീ ജോസഫ് വര്ഗീസ് , അജ്പക്ക് സെക്രട്ടറി അജി ഈപ്പൻ , അജ്പാക് മുൻ അംഗം നിസാർ കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു
അജ്പക്ക് മുൻ അംഗങ്ങളായ സാബു എം പീറ്റർ സ്വാഗതവും സഞ്ചു പരുമല നന്ദിയും രേഖപ്പെടുത്തി.