ആലപ്പുഴയുടെ വിദ്യാഭ്യാസ എൻഡോവ്മെന്റ് സെപ്റ്റംബർ 8 ന് 

0
50

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്, ജില്ലയിലെ ഉന്നത വിജയം കൈവരിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നല്കുന്ന സ്കോളർഷിപ് വിതരണം സെപ്റ്റംബർ 8  ന്  ഉച്ചക്ക് 2 മണിക്ക്  ഹരിപ്പാട് കാവൽ ഓഡിറ്റോറിയത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ആലപ്പുഴയുടെ എംപി  ശ്രീ എ എം ആരിഫ് സ്കോളർഷിപ് വിതരണം ചെയ്യും. ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി വിജയമ്മ, മുൻ എംപി  ശ്രീ ടി ജെ ആഞ്ചലോസ് , മുൻ എം എൽ എ മാരായ   ശ്രീ ബാബു പ്രസാദ്, ശ്രീ ടി കെ ദേവകുമാർ , ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ശ്രീ ജോൺ തോമസ് അടക്കം ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ  പങ്കെടുക്കും.
ഈ വർഷം ജില്ലയിലെ 6 താലൂക്കുകളിൽ നിന്നായി തിരഞ്ഞെടുത്ത 50 കുട്ടികൾക്ക് 10000  രൂപ വീതം വിതരണം ചെയ്യും എന്ന് പ്രസിഡണ്ട് രാജീവ് നാടുവിലേമുറി , ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ , ജനറൽ സെക്രട്ടറി തോമസ് പള്ളിക്കൽ , ട്രഷറർ കുര്യൻ തോമസ്  എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.