ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കബദ് പിക്‌നിക് 

0
45

  കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ       (അജപാക്‌ )കബദിൽ രണ്ട് ദിവസം നീണ്ടു നിന്ന  പിക്നിക് നടത്തി. അജപാക്‌ പ്രസിഡന്റ്‌ രാജീവ്‌ നടുവിലേമുറിയുടെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ ബാബു പനമ്പള്ളി,  ബിനോയ്‌  ചന്ദ്രൻ, കുര്യൻ തോമസ്,  നൈനാൻ ജോൺ,  അമ്പിളി ദിലി എന്നിവർ  സംസാരിച്ചു.  ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കബദ് പിക്‌നിക് വെള്ളിയാഴ്ച 5 മണി  വരെ  നീണ്ടു നിന്ന പരിപാടികൾ ആലപ്പുഴ നിവാസികളുടെ ഒരു  കൂട്ടായ്മയുടെ വിജയം  ആയിരുന്നു. വിവിധ കലാപരിപാകളോട് വർണ്ണാഭമായിരുന്നു. പ്രോഗ്രാം  കമ്മറ്റി  കൺവീനർ  ശ്രീ  അജി കുട്ടപ്പന്റെ നേതൃത്വത്തിൽ പങ്കെടുത്തവർക്കും,പരിപാടിക്ക്  വിവിധ   സ്പോസർമാരായ ശ്രീ ജിമ്മി ആലപ്പുഴ, ശ്രീ  ബാബു  തലവടി, കൃത്യമായ രീതിയിൽ ആഹാര സാധനങ്ങൾ പാചകം  ചെയ്തു തന്ന സുഹൃത്തുക്കളോടും,  ആവശ്യം ഉള്ള  കുടിവെള്ളം തന്നു  സഹായിച്ച മലബാർ  ഗോൾഡിനോടും അതിന് വേണ്ടി  പ്രവർത്തിച്ച ശ്രീ  സിറിൽ അലക്സ്‌ ജോൺ ചമ്പക്കുളം,ശ്രീ  അനിൽ  വള്ളികുന്നം, പരിപാടികൾ  നിയന്ത്രിച്ച നൈനാൻ ജോൺ,  സിബി പുരുഷോത്തമൻ,  ജിജോ കായംകുളം,  പൗർണമി  സംഗീത്, അടക്കം എല്ലാവരോടും ഉള്ള  നന്ദി  സംഘടന രേഖപ്പെടുത്തി. പരിപാടിക്ക്  നേതൃത്വം നൽകിയ മാത്യു  ചെന്നിത്തല,  സിറിൽ ജോൺ അലക്സ് ചമ്പക്കുളം,ബിജി  പള്ളിക്കൽ,ബാബു തലവടി,പ്രജീഷ് മാത്യു,സജീവ്  പുരുഷോത്തമൻ, ശശി വലിയകുളങ്ങര,അജി  ഈപ്പൻ,പ്രമോദ് മാവേലിക്കര,പരിമണം മനോജ്‌, മാത്യു പള്ളിക്കൽ, സുരേഷ് ശേഖർ,  സാം ആന്റണി, സുമേഷ്  കൃഷ്ണൻ,  അഖിൽ എസ് കുമാർ,കീർത്തി സുമേഷ്,ലിസൺ ബാബു,അനിത അനിൽ,സുജാ നൈനാൻ,സുനിത കുമാരി,സാറാമ്മ  ജോൺ, ഗാനം ആലപിച്ച ജിജു വല്യറ,പരിപാടികൾ എല്ലാം ക്യാമറയിൽ പകർത്തിയ പ്രിയ  സുഹൃത്  ശ്രീ  എബ്രാഹിമിനും നന്ദി  സംഘടന രേഖപ്പെടുത്തി.വിവിധ കലാപരിപാടികളിൽ വിജയികൾക്ക് സംഘടന നേതാക്കൻമാർ സമ്മാനങ്ങൾ നൽകി.