കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) പിക്നിക്കും ഈദ് -വിഷു ആഘോഷവും 2024 ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെ ഫിന്താസ് പാർക്കിൽ സംഘടിപ്പിച്ചു.
അജ്പക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പിക്നിക് കൺവീനർ സാറമ്മ ജോൺസ് നന്ദിയും പറഞ്ഞു.
പിക്നികിൽ പങ്കെടുത്ത അംഗങ്ങൾക്ക് വേണ്ടി വിവിധ കലാ, കായിക, വിനോദ മത്സരങ്ങൾ ഏർപ്പെടുത്തുകയും വിജയികൾക്ക് അജ്പാക് ഭാരവാഹികൾ സമ്മാനങ്ങൾ നൽകുകുകയും ചെയ്തു.
ആവേശകരമായ വടം വലി മത്സരത്തോട് കൂടിയാണ് പ്രോഗ്രാം അവസാനിച്ചത്.
അജ്പക്ക് ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, അഡ്വൈസറി ബോർഡ് മെമ്പർമാരായ ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, A. I. കുര്യൻ, വൈസ് പ്രസിഡന്റ്മാരായ അശോകൻ വെണ്മണി, ലിബു പായിപ്പാടാൻ, ഷംസു താമരക്കുളം, G S പിള്ള, സെക്രട്ടറി മാരായ രാഹുൽ ദേവ്, ഹരി പത്തിയൂർ, ജോൺ തോമസ് കൊല്ലകടവ്, ഫ്രാൻസിസ് ചെറുകോൽ, സജീവ് കായംകുളം, സാം ആന്റണി, ജോയിന്റ് ട്രഷറർ മാത്യു ജേക്കബ്, സുമേഷ് കൃഷ്ണൻ, വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, ട്രഷറർ അനിത അനിൽ, വൈസ് ചെയർപേഴ്സൺ മാരായ ബിന്ദു ജോൺ, ദിവ്യ സേവ്യർ, ജോയിന്റ് സെക്രട്ടറി സിമി രതീഷ്, ജോയിന്റ് ട്രഷറർ ആനി മാത്യു എക്സിക്യൂട്ടുവ് അംഗങ്ങൾ ആയ അനീഷ് സാൽമിയ, സന്ദീപ് നായർ, വിഷ്ണു പ്രസാദ്, സുരേഷ് കുമാർ, ജിജോ കായംകുളം, ശരത് ചന്ദ്രൻ, കീർത്തി സുമേഷ്, അശ്വതി സന്ദീപ് എന്നിവർ നേതൃത്വം നൽകി.