കുവൈറ്റ് :
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് ( AJPAK) സാൽമിയ യൂണിറ്റ് രൂപീകരിച്ചു.
അജ്പാക് വൈസ് പ്രസിഡന്റ് അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷധികാരി ബാബു പനമ്പള്ളി ഉത്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, ശശി വലിയകുളങ്ങര, സിഞ്ചു ഫ്രാൻസിസ്, സുനിത രവി, സാറമ്മ ജോൺസ്, സജി ജേക്കബ്, ഹരീഷ് ടി. സി, സരള എസ് പിള്ള, ലിജി സജി , സനൂജ അനീഷ് എന്നിവർ സംസാരിച്ചു.
സാൽമിയ ഏരിയ കമ്മറ്റി കൺവീനർ അനീഷ് അബ്ദുൽ ഗഫൂർ സ്വാഗതവും അജ്പാക് ജനറൽ കോർഡിനേറ്റർ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി.
അനീഷ് അബ്ദുൽ ഗഫൂർ കൺവീനർ, ഹരീഷ് ടി സി, സരള എസ് പിള്ള എന്നിവർ ജോയിന്റ് കൺവീനേഴ്‌സ് അയി 15 അംഗ കമ്മറ്റി നിലവിൽ വന്നു..
Home Kuwait Associations ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് ( AJPAK) സാൽമിയ യൂണിറ്റ് രൂപീകരിച്ചു.