വരുംനാളുകളിൽ കൂടുതൽ പേർ യാത്ര ഉപാധിയായി സ്വീകരിക്കുക വിമാന സർവീസുകളെ ആയിരിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ശതകോടീശ്വരനായ രാകേഷ് ജുൻജുൻവാല. ആകാശ എയർ എന്നാണ് ഈ ബജറ്റ് എയർലൈന് പേരിട്ടിരിക്കുന്നത്.
പുതിയ വിമാനക്കമ്പനിക്കായി നാല് വർഷത്തിനുള്ളിൽ 70 വിമാനങ്ങൾ സ്വന്തമാക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. അടുത്ത 15 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് NOC ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലൂംബെർഗ് ടെലിവിഷൻ അഭിമുഖത്തിൽ രാകേഷ് ജുൻജുൻവാല പറഞ്ഞു.35 മില്യൺ ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന കമ്പനിയുടെ 40 ശതമാനം ഉടമസ്ഥാവകാശം രാകേഷ് ജുൻജുൻവാലയ്ക്കായിരിക്കും .