ഷേഖ് ജാബിർ അൽ കോസ്‌വേ തുറന്നു

0
16

 

കുവൈത്തിനെയും അൽ സുബിയായെയും ബന്ധിപ്പിക്കുന്ന ഷേഖ് ജാബിർ അൽ കോസ്‌വേ തുറന്നു. അൽ സുബിയ വളർച്ചയുടെ പാതയിൽ മുന്നേറുന്ന ഒരു ഫ്രീ ട്രേഡ് ഹബ്ബാണ്. അൽ സുബിയയിൽ ഏഷ്യ-യൂറോപ്പ് ബന്ധങ്ങളുള്ള സിൽക്ക് സിറ്റി പ്രോജക്ട് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

മുപ്പത്തിയാര് കിലോമീറ്ററാണ് പാലത്തിന്റെ നീളം. കുവൈത്ത് അൽ സുബിയ യാത്ര ഇതോട് കൂടി ഒന്നര മണിക്കൂറായി ചുരുങ്ങും. പാലം 24/ 7 സിസിടിവി നിരീക്ഷണത്തിലാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊറിയയിലെ ഹ്യൂണ്ടായിയും കുവൈത്തിലെ കാംപയിന്റ് ചേർന്നാണ് പാലം പണി പൂർത്തിയാക്കിയത്. കുവൈത്ത് അമീറിനും കൊറിയൻ പ്രധാനമന്ത്രിക്കും ഒപ്പം ഫ്രഞ്ച് പ്രതിനിധി ഗെരാർദ് ലാഷറും ഉദ്ഘാടനപരിപാടിയിൽ പങ്കെടുത്തു.