അൽ മദ്രസത്തുൽ ഇസ്ലാമിയ- സാൽമിയ രക്ഷകർത്തൃ സംഗമം സംഘടിപ്പിച്ചു.

സാൽമിയ : അധ്യയന വർഷത്തിന്റെ സമാപനത്തോടാനുബന്ധിച്ച് അൽ മദ്രസത്തുൽ ഇസ്ലാമിയ – സാൽമിയ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. ഹവല്ലിയിലെ മദ്രസയിൽ വെച്ച് നടന്ന സംഗമത്തിന് പി ടി എ പ്രസിഡന്റ്‌ ശിഹാബ് വി. കെ അധ്യക്ഷത വഹിച്ചു.. ഈ അധ്യാന വർഷത്തെ വിദ്യാർത്ഥികളുടെ റിപ്പോർട്ട്‌ കാർഡുകൾ സംഗമത്തിൽ വെച്ച് വിതരണം ചെയ്തു. പാഠിയ-പാഠിയേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ പ്രത്യേകം ആദരിച്ചു. കഴിഞ്ഞ റമദാനിൽ ഖത്തമുൽ ഖുർആൻ പൂർത്തിയാക്കിയ നാല്പതോളം കുട്ടികൾക്ക് പി ടി എ പ്രഖ്യാപിച്ച സമ്മാനങ്ങളും, ഈ അധ്യയന വർഷം എല്ലാ ക്‌ളാസുകളിലും ഏറ്റവും കൂടുതൽ ഹാജർ നേടിയ കുട്ടികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. മദ്രസയുടെ പ്രധാന അകർഷണമായ ‘ഹെവൻസ്’ ബാച്ചിലെ ഒന്നാം ക്ലാസ്സിൽ നിന്നും ഖത്തമുൽ ഖുർആൻ ചെയ്ത കുട്ടികളെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മലർവാടി ലിറ്റിൽ സ്കോളർ പരീക്ഷയിൽ കുവൈറ്റിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട യൂസുഫ് കെ നിസാറിന് കെ ഐ ജി കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് പ്രത്യേകം ആദരം നൽകി.സംഗമത്തിൽ കെ ഐ ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോക്ടർ: അലിഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ സെക്രട്ടറി ഷംനാദ് ശാഹുൽ സ്വാഗതം ആശംസിക്കുകയും ഇഫ്ഫ മറിയം നജീബ് ഖിറാഅത്ത് നടത്തുകയും ചെയ്തു. മദ്രസ പ്രിൻസിപ്പൽ മുഹമ്മദ്‌ ഷിബിലി ആമുഖ പ്രഭാഷണം നടത്തുകയും പി ടി എ ജോയിന്റ് സെക്രട്ടറി അഫ്സൽ നന്ദി പറയുകയും ചെയ്തു. പി ടി എ ഭാരവാഹികളും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോക്ടർ: അലിഫ് ഷുക്കൂർ മദ്രസാ അധ്യാപർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.കെ ഐ ജി കുവൈത്ത് കേന്ദ്ര സെക്രട്ടറി ഫിറോസ് ഹമീദ്, കേന്ദ്ര കൂടിയാലോചനാ സമിതി അംഗവും, അധ്യാപകനുമായ സക്കീർ ഹുസൈൻ തുവ്വൂർ, മദ്രസ ആക്ടിങ് പ്രിൻസിപ്പൽ ജെസീറ ആസിഫ്, കെ ഐ ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ.കെ റഷീദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Photo caption:

അൽമദ്രസത്തുൽ ഇസ്ലാമിയ- സാൽമിയ സംഘടിപ്പിച്ച രക്ഷകർത്തൃ സംഗമത്തിൽ കെ ഐ ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ട്ടർ ഡോക്ടർ : അലിഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തുന്നു.