കുവൈത്ത് സിറ്റി : അൽ ശബാബ് എഫ് സി കെഫാക്കുമായി സഹകരിച്ച് നടത്തിയ ഇന്റർനാഷണൽ ഓപ്പൺ സെവൻ എ സൈഡ് ഫുട്ബോൾ ടൂർണ്ണമെന്റിൽ എഫ് സി മിശ്രിഫ് ജേതാക്കളായി ഫൈനലിൽ എവർ ഗ്രീൻ എഫ് സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി . കാമറൂൺ താരം സ്റ്റീഗയാണ് മൂന്നു ഗോളുകളും നേടിയത് . കൂളന്റ് എഫ് മൂന്നാം സ്ഥാനം നേടി . ഘാന , മാലി , നേപ്പാൾ , സുഡാൻ , ശ്രീലങ്ക കൂടാതെ കെഫാക്കിലെ പ്രമുഖരായ ടീമുകൾ ഉൾപ്പെടെ പതിനെട്ട് ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു . ടൂർണമെന്റിലെ മികച്ച കളിക്കാരനായി സ്റ്റീഗയ് ( എഫ് സി മിശ്രിഫ് ) ഗോൾ കീപ്പർ – മുബഷിർ (എഫ് സി മിശ്രിഫ്) ഡിഫൻഡർ – അസ്‌ലം ( എവർഗ്രീൻ എഫ് സി ) ടോപ് സ്‌കോറർ – അനസ് (എവർഗ്രീൻ എഫ് സി ) എന്നിവരെ തിരഞ്ഞെടുത്തു . വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി പത്ത് മണി വരെ നീണ്ട് നിന്നു. കെഫാക് സെക്രട്ടറി വീ എസ് നജീബ് , വൈസ് പ്രസിഡന്റ് സിദ്ദിഖ് , സ്പോർട്സ് സെക്രട്ടറി അബ്ദുൾറഹ്മാൻ , പി ആർ ഓ റോബർട്ട് ബെർണാഡ് , മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ മൻസൂർ , ഹനീഫ, അസ്‌വദ് , ഷാജഹാൻ , അബ്ബാസ് , പ്രദീപ്കുമാർ , നൗഷാദ് കെ സി , ജെസ്‌വിൻ, ജോസ് കെർനാഡ് ,അൽശബാബ് ഭാരവാഹികളായ ഫൈസൽ , ജംഷീദ് , അഷ്‌റഫ് , സൈനുദ്ധീൻ , മുസ്തഫ , ഷംസു , നിഷാദ് , ഫർഹാൻ എന്നീവര്‍ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു
