കുവൈത്ത് സിറ്റി: നിരവധി പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിച്ച ശേഷവും ഭരണപരവും സാമ്പത്തികവുമായ മറ്റ് നടപടിക്രമങ്ങൾ വൈകുകയാണ്. എന്നാൽ ഇത് എത്രയും പെട്ടെന്ന് പൂർത്തീകരിക്കും എന്ന് വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ ഉറപ്പ് നൽകി .
സാങ്കേതികമായ നടപടിക്രമങ്ങൾ ആണ് ശേഷിക്കുന്നത്.സാമ്പത്തിക കൈമാറ്റത്തിന്റെ ഔദ്യോഗിക അംഗീകാരത്തിന് ശേഷം പ്രവാസി അധ്യാപകർക്ക് അവരുടെ പ്രതിഫലം ലഭിക്കുമെന്ന് മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അൽ നജ്ജാർ പറഞ്ഞു.
മാത്രമല്ല, 2022/23 അധ്യയന വർഷത്തിൽ സേവന അവസാനിപ്പിച്ച പ്രവാസി അധ്യാപകർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള പണം അനുവദിക്കണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അഭ്യർത്ഥന ധനമന്ത്രാലയം അംഗീകരിച്ചു. സർവീസ് അവസാനിക്കുന്ന എല്ലാ അധ്യാപകർക്കും ആനുകൂല്യമായി നൽകേണ്ടി വരുന്ന ആകെ തുക രണ്ട് ദശലക്ഷം ദിനാർ ആണെന്ന് അധികൃതർ പറഞ്ഞു