ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
21

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബയുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ബന്ധം, പ്രതിരോധ-സുരക്ഷാ മേഖലകളിലെ സഹകരണം തുടങ്ങിയവ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.