കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അൽ ദിവാൻ അലാമിരി, സെന്റർ ഫോർ ഹിസ്റ്റോറിക്കൽ ഡോക്യുമെന്റ് & മ്യൂസിയംസ് സെന്റർ മേധാവി ശൈഖ മോന ജാബിർ അൽ-അബ്ദുല്ല അൽ ജാബിർ അൽ സബ, യുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിതമായതിൻറെ അറുപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.