കുവൈത്ത് സിറ്റി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കോൺസുലാർ അഫയേഴ്‌സ് ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി അംബാസഡർ സമി അബ്ദുൽ അസീസ് അൽ ഹമദുമായി വെർച്വൽ കോൺഫറൻസ് നടത്തി. കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.യാത്രാ നിയന്ത്രണങ്ങളെത്തുടന്ന് കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്നു. പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.നിലവില് നാല് വാക്സിനുകൾക്കുമാത്രമാണ് കുവൈത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ളു. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും കോവാക്സിൻ, കോവിഷീൽഡ് എന്നിവയാണ് സ്വീകരിക്കുന്നതെന്നും ചർച്ചയില് ഉന്നയിച്ചു. കുവൈത്തിലെ ഇന്ത്യക്കാരായ എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട വിഷയങ്ങളും അംബാസിഡർ മന്ത്രിയുമായി ചർച്ചചെയ്തു.
Home Middle East Kuwait കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെയും അവരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള് ചർച്ചയായി