കുവൈത്ത് സിറ്റി: നവംബർ 24 ബുധനാഴ്ച എംബസി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിമാസ ഓപ്പൺ ഹൗസിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് പാസ്‌പോർട്ട്, വിസ, കോവാക്സിൻ വാക്സിൻ സ്റ്റാറ്റസിന്റെ അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായി ചർച്ച ചെയ്തു. പോലീസ് വെരിഫിക്കേഷൻ, പാസ്‌പോർട്ട് പുതുക്കുന്നതിന് ഒഴിച്ചുകൂടാനാകാത്ത നടപടിയാണ്
. പോലീസ് വെരിഫിക്കേഷന് എടുക്കുന്ന സമയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്നും അതനുസരിച്ച് പാസ്‌പോർട്ട് പുതുക്കുന്നതിന് അപേക്ഷിക്കണമെന്നും അംബാസഡർ പറഞ്ഞു.ഇത് ഇന്ത്യൻ സർക്കാരിൻറെ ഡിജിറ്റൈസേഷൻ നയത്തിന്റെ ഭാഗമാണ്. സിസ്റ്റത്തിൽ പോലീസ് വെരിഫിക്കേഷൻ നടത്തിക്കഴിഞ്ഞാൽ, പിന്നീടുള്ള ഘട്ടത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഇത് വളരെ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു.അതിനാൽ, നിങ്ങളുടെ പാസ്‌പോർട്ട് പുതുക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഈ കാലതാമസവും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിൽ കോവാക്സിന് അംഗീകാരം ലഭിക്കുന്ന അതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അംബാസഡർ പറഞ്ഞു. ഈ വിഷയത്തിൽ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചതിനാൽ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു