ഇന്ത്യൻ അംബാസഡർ അബ്ബാസിയയിലെ ഇന്ത്യൻ പാസ്‌പോർട്ട് വിസ ഔട്ട്‌സോഴ്‌സ് സെന്റർ സന്ദർശിച്ചു

0
32

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് അബ്ബാസിയയിലെ ഇന്ത്യൻ പാസ്‌പോർട്ട് വിസ ഔട്ട്‌സോഴ്‌സ് സെന്റർ സന്ദർശിച്ചു. വിവിധ സേവനങ്ങൾക്കായി ഇവിടെ എത്തിയ പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്തു. ഇവരിൽ നിന്നും വിവിധ നിർദ്ദേശങ്ങളും ആശങ്കകളും കേട്ടു.

ഇന്ത്യൻ എംബസി നിർദ്ദേശാനുസരണം നേരത്തെ തന്നെ ഔട്ട്‌സോഴ്‌സ് സെന്ററുകളിൽ പരാതി ബോക്സും സ്ഥാപിച്ചിരുന്നു. ഇവ കൈകാര്യം ചെയ്യുന്നത് എംബസിയിലെ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അംബാസഡറിനൊപ്പം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാഡ്, രണ്ടാം സെക്രട്ടറി ശ്രീ രൺവീർ ഭാരതി എന്നിവരും സന്ദർശനവേളയിൽ ഉണ്ടായിരുന്നു.