അംബാസിഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബയുമായി കൂടിക്കാഴ്ച നടത്തി

0
21

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബയുമായി കൂടിക്കാഴ്ച നടത്തി. കൊറോണ വൈറസിനെതിരെ പോരാടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. കൊറോണ വൈറസ് വാക്സിൻ നിർമ്മിക്കുന്നതിലും ഉപയോഗിക്കുന്നതിലുമുള്ള സമീപകാല സംഭവവികാസങ്ങളും ചർച്ചാവിഷയമായി .അതേസമയം, കുവൈത്തിലേക്ക് വാക്സിൻ വിതരണം സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഡോ. ബാസൽ അംബാസഡർ സിബി ജോർജിന് നന്ദി പറഞ്ഞു.