കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റ് വഴി പെർമിറ്റ് എടുത്തതിനുശേഷം മാത്രമേ അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരും കർഫ്യൂ സമയത്ത് പുറത്ത് പോകാവൂ എന്ന നിർദേശവുമായി ആഭ്യന്തരമന്ത്രാലയം , മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ-റായ് ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഗാർഹിക കർഫ്യൂ നടപ്പാക്കുന്നനതിൽ നിന്ന് അംബാസഡർമാർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെ ഒഴിവാക്കിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഉത്തരവിനെതിരെ ആയി ആരെങ്കിലും നിയമം ലംഘിച്ചാൽ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
Home Middle East Kuwait ഭാഗിക കർഫ്യൂ : അംബാസഡർമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇളവില്ല, ആ സമയങ്ങളിൽ പുറത്തിറങ്ങുന്നതിന് ആഭ്യന്തര...