ആരോഗ്യപ്രവർത്തകർക്ക് അവധി ദിവസങ്ങള്‍ പണ അലവന്‍സാക്കുന്നതിനുളള പരിധി വര്‍ധിപ്പിച്ചു

0
31

കൂവൈത്ത്‌ സിറ്റി കുവൈത്തിലെ ആരോഗ്യമന്ത്രാലയം ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക്‌ അവധി ദിവസങ്ങള്‍ പണ അലവന്‍സാക്കുന്നതിനുളള പരിധി വര്‍ധിപ്പിച്ചു. ഇതിനുവേണ്ടി ആരോഗ്യമന്ത്രാലയം അധികൃതര്‍ 1979ലെ സിവില്‍ സര്‍വ്വീസ്‌ നിയമം ഭേദഗതി ചെയ്‌തു. ആരോഗ്യമേഖലയിലെ തൊഴിലാളികളുടെ അവധി അലവന്‍സ്‌ മരവിപ്പിക്കാനോ കോവിഡ്‌ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ ക്യാഷ്‌ അലവന്‍സ്‌ നല്‍കാനോ സിവില്‍ സര്‍വ്വീസ്‌ മന്ത്രാലയം തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ നടപടി. സി എസ്‌ സി നിലപാട്‌ മൂലം ജീവനക്കാര്‍ക്ക്‌ പീരിയോഡിക്‌ അവധിയില്‍ പോകാനും കഴിയാത്ത സാഹചര്യം വന്നും. ഇത്‌ പാര്‍ലമെന്റ്‌ില്‍ വലിയ എതിര്‍പ്പുകള്‍ ഉയരാനും പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിസ്സഹകരണം ആരംഭിക്കുമെന്ന ഭീഷണികളിലേക്കും വഴിവച്ചു. തുടര്‍ന്നാണ്‌ ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ക്ക്‌ അനുകൂലമായി നിയമ ഭേദഗതി വരുത്തിയത്‌.