കാബൂൾ വിമാനത്താവളത്തിലെ ഐഎസ് ബോംബാക്രമണം; തിരിച്ചടിച്ച് അമേരിക്ക

0
19

കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസൻ നടത്തിയ ചാവേർ ബോംബാക്രമണത്തിന് തിരിച്ചടിയുമായി അമേരിക്ക. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട ഐ എസിൻ്റെ ഒരു സംഘത്തിനെതിരെ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയിലാണ് ഡ്രോൺ വ്യോമാക്രമണം നടന്നത്.

വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎസ് ആക്രമണമാണിത് നിരവധി തീവ്രവാദികളെ വധിച്ചതായി സെൻട്രൽ കമാൻഡിലെ ക്യാപ്റ്റൻ ബിൽ അർബൻ അറിയിച്ചു. ആക്രമണത്തിൽ സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ല എന്ന അവകാശവാദവും അമേരിക്ക ഉന്നയിക്കുന്നുണ്ട്.

കാബൂൾ വിമാനത്താവളത്തിന്റെ ആബി ഗേറ്റിന് മുന്നിലെ ജനക്കൂട്ടത്തിൽ വ്യാഴാഴ്ച ഒരു ചാവേർ ബോംബ് പൊട്ടിത്തെറിച്ച് 13 യുഎസ് സൈനികർ ഉൾപ്പെടെ 78 പേരാണ് കൊല്ലപ്പെട്ടത്.