അനുമതിയില്ലാതെ അമേരിക്കൻ യുദ്ധ കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ

0
26

കവരത്തി: അനുമതിയില്ലാതെ അമേരിക്കൻ യുദ്ധ കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ കടന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു . ലക്ഷദ്വീപ് തീരത്തിന് 130 നോട്ടിക്കല്‍ മൈല്‍ പരിധിയിലാണ് കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്.  ഇന്ത്യയുടെ കടല്‍ സുരക്ഷാ നയത്തിനു വിരുദ്ധമാണ് യു.എസ് നടപടി. സ്വതന്ത്ര കപ്പല്‍ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും അമേരിക്ക പ്രസ്താവനയില്‍ പറഞ്ഞു. എന്നാൽ വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

യു.എസ്.എസ് ജോണ്‍ പോള്‍ ജോണ്‍സ് എന്ന  കപ്പലാണ് ഇന്ത്യന്‍ സമുദ്രാതിർത്തിയിൽ പ്രവേശിച്ചത്