സർക്കാരും പാർലമെൻ്റും തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെട്ട് അമിർ

0
25

കുവൈത്ത് സിറ്റി : ചൊവാഴ്ച നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തിൽ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് അധികാരികൾ തമ്മിലുള്ള ഫലപ്രദമായ സഹകരണം ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പികുന്നതായി അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബ തിങ്കളാഴ്ച അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾ ഇല്ലാതെ സഭാനടപടികൾ മുന്നോട്ട് പോകണം , പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഉണ്ടാകണം എന്നും ആമീർ പറഞ്ഞു.

നിലവിലെ ശ്രമകരമായ സമയങ്ങളിൽ ഗവൺമെന്റിന് അതിന്റെ അധികാരികളെ വിനിയോഗിക്കാനും അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും ഉചിതമായ സമയം നൽകണം, എന്നും അമീർ ആവശ്യപ്പെട്ടടു . എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ബ്രാഞ്ചുകൾ തമ്മിലുള്ള സഹകരണം രാജ്യത്തിന് പ്രധാനമാണെന്നും ഭരണഘടനാ കോടതിയുടെ നിയമവും വിധികളും എല്ലാറ്റിനുമുപരിയാണെന്നും അമീർ പറഞ്ഞു.എംപിമാർ ചുമതലയുള്ളവരാണെന്നും ജനങ്ങളുടെ താൽപര്യം കൈവരിക്കാനും കുവൈത്തിന്റെസുരക്ഷയും സുസ്ഥിരതയും നിലനിർത്താനും അവർസർക്കാരിനെ സഹായിക്കുമെന്ന് അമീർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.