പുതിതായി രൂപീകരിക്കുന്ന മന്ത്രിസഭയ്ക്ക് കുവൈത്ത് അമീർ അംഗീകാരം നൽകി

0
22

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പുതിയ മന്ത്രിസഭയ്ക്ക് അമീർ ഷൈഖ്‌ നവാഫ്‌ അഹമദ്‌ അൽ സബാഹ്‌ അംഗീകാരം നൽകി.ദർ യമാമയിൽ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്
മന്ത്രിസഭയിലേക്ക് നിർദ്ദേശിക്കുന്ന പേരുകൾ അമീറിന് സമർപ്പിക്കുകയായിരുന്നു. കുവൈറ്റിലെ ജനങ്ങൾക്കും നിവാസികൾക്കും സേവനം ചെയ്യുന്ന തരത്തിൽ പ്രവർത്തനങ്ങൾ മികച്ചതായിരിക്കട്ടെയെന്ന് അമീർ ആശംസിക്കുകയും ചെയ്തു.

അതേ സമയം ആഭ്യന്തരം, ആരോഗ്യം മുതലായ വകുപ്പുകളിൽ പുതിയ മന്ത്രി മാരെയാണ് നിയമിച്ചത് .ഷൈഖ്‌ അഹമദ്‌ അൽ മൻസൂർ അൽ സബാഹ്‌ നാണ് ആഭ്യന്തരം, ഉപ പ്രധാനമന്ത്രി പദവികൾ നൽകിയിട്ടുള്ളത്. ആരോഗ്യ മന്ത്രി പദം ഡോ. ഖാലിദ് അൽ സയീദിനാണ്.

ശൈഖ്‌ അഹമദ്‌ നാസർ അൽ മുഹമ്മദ്‌ അൽ സബാഹ്‌ വിദേശകാര്യം കേബിനറ്റ്‌ കാര്യ മന്ത്രിയായി തുടരും.ഷൈഖ്‌ ഹമദ്‌ ജാബർ അൽ അലി ഉപപ്രധാനമന്ത്രിയുടെ ചുമതലയുള്ള പ്രതിരോധ മന്ത്രിയായും തുടരും.ഡോ. മുഹമ്മദ്‌ ഫാരിസ് ഉപ പ്രധാന മന്ത്രിയുടെ ചുമതലയോടൊപ്പം എണ്ണ, ജല, വൈദ്യുതി മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിക്കും. മറ്റു മന്ത്രിമാരും വകുപ്പുകളും.
ധനം – അബ്ദുൽ വഹാബ്‌ റഷീദി
മതകാര്യം – ഈസ അൽ കന്ദരി
വിവര സാങ്കേതിക വിദ്യ,മുൻസിപാലിറ്റി – റണ അൽ ഫാരിസി
നീതി ന്യായം – ജമാൽ ജലാവി
വാർത്താ വിതരണം – ഡോ. ഹമദ്‌ റൂഹുദ്ദീൻ
ഭവന കാര്യം – മുബാറക്‌ സയീദ്‌
വാണിജ്യം, വ്യവസായം – ഫഹദ്‌ അൽ ഷരീ ആൻ