കോവിഡ് കേസുകൾ ഒന്നുപോലുമില്ല, കുവൈത്തിലെ അമീരി ഹോസ്പിറ്റലിലെ കോവിഡ് വാർഡുകൾ അടച്ചു

0
18

കുവൈത്ത് സിറ്റി:രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ കുവൈത്തിലെ അമിരി ആശുപത്രി അവസാന കോവിഡ് തീവ്രപരിചരണ യൂണിറ്റും പ്രവർത്തനം നിർത്തുന്നതായി അറിയിച്ചു. ചികിത്സതേടി ഒരു കോവിഡ് രോഗി പോലും ആശുപത്രിയിൽ എത്താത്ത സാഹചര്യത്തിലാണിത്. കൊറോണ അണുബാധകളുടെ എണ്ണം കുറഞ്ഞതോടെ അമിരി ഹോസ്പിറ്റലിലെ മൂന്ന് തീവ്രപരിചരണ വിഭാഗങ്ങളും ക്രമേണ അടയ്ക്കാൻ സാധിച്ചതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഹോസ്പിറ്റലിലെ ജീവനക്കാർ പ്രത്യേകിച്ചും തീവ്രപരിചരണവിഭാഗത്തിലെ ജീവനക്കാരുടെ അശ്രാന്തപരിശ്രമം ഇതിന് മുതൽക്കൂട്ടായതായി അവർ പറഞ്ഞു.