അമിത് ഷാ ഇന്ന് കേരളത്തിൽ

0
21
amit shah

കൊ​ച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന്കേരളത്തിൽ എത്തും. എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​നാ​യി അദ്ദേഹം എത്തുന്നത്. രാ​ത്രി ഒൻപത് മണിയോടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെത്തും. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​റി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് പോ​കും. പ​ത്ത​ര​യ്ക്ക് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ൽ നി​ന്ന് പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലേ​ക്ക് റോ​ഡ് ഷോ ​ന​ട​ത്തും.

പ​തി​നൊ​ന്ന​ര​യോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തു​ന്ന അ​മി​ത് ഷാ 11.45​ന് പൊ​ൻ​കു​ന്നം ശ്രേ​യ​സ് പ​ബ്ലി​ക് സ്കൂ​ൾ മൈ​താ​ന​ത്ത് പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. 1.40ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ ചാ​ത്ത​ന്നൂ​രി​ലേ​ക്ക്. 2.30ന് ​പു​റ്റിം​ഗ​ല്‍ ദേ​വീ ക്ഷേ​ത്ര മൈ​താ​ന​ത്ത് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കും.

ചാ​ത്ത​ന്നൂ​രി​ൽ നി​ന്ന് മ​ല​ന്പു​ഴ മ​ണ്ഡ​ല​ത്തി​ലെ ക​ഞ്ചി​ക്കോ​ട്ടേ​ക്ക്. 4.35ന് ​ഹെ​ലി​ക്കോ​പ്റ്റ​റി​ൽ ക​ഞ്ചി​ക്കോ​ട്ടെ​ത്തും. 4.55ന് ​ക​ഞ്ചി​ക്കോ​ടു മു​ത​ൽ സ​ത്ര​പ്പ​ടി​വ​രെ റോ​ഡ് ഷോ. ​വൈ​കി​ട്ട് 5.45ന് ​കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോ​കും.