വർഗീയ പരാമർശവുമായി വീണ്ടും അമിത്ഷാ ; ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ നിയമം കൊണ്ടുവരും

0
18

വീണ്ടും വർഗീയ പ്രസ്താവനകളുമായി അമിത് ഷാ . അസമിലെ തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ നടത്തിയ പ്രഖ്യാപനമാണ് വീണ്ടും വിവാദമായിരിക്കുന്നത് . ലൗ ജിഹാദും ലാൻഡ് ജിഹാദും തടയാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രികൂടിയായ ഷാ പറഞ്ഞു . ബിജെപിയുടെ പ്രകടനപത്രികയിൽ പല പ്രഖ്യാപനങ്ങളും ഉണ്ടെങ്കിലും  അവയിൽ ഏറ്റവും പ്രധാനം ലൗ ലാൻഡ് ജിഹാദിന് എതിരായ നിയമം കൊണ്ടുവരുന്നതാണെന്ന് അമിത്ഷാ പറഞ്ഞു .   നിർബന്ധ മതംമാറ്റത്തിനെതിരെയും സ്വദേശികളുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാരുും നേരത്തെ വ്യക്തമാക്കിയിരുന്നു.

സിഎഎ നടപ്പിലാക്കുമെന്ന് ആവർത്തിച്ച അമിത് ഷാ അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും വ്യക്തമാക്കി.

കോൺഗ്രസിനെയും രാഹുൽഗാന്ധിയേയും രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമർശിച്ചത്. കോൺഗ്രസിന്റെയും ബദ്രുദ്ദീൻ അജ്മലിന്റെയും സഖ്യം വീണ്ടും അധികാരത്തിൽ വന്നാൽ അസം നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട് നിറയും. നുഴഞ്ഞുകയറ്റക്കാരുടെ പ്രവാഹം അസമിലേക്ക് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.