നാല് വൃക്കകളുമായി കുഞ്ഞുപിറന്നു

0
26

കെയ്റോ: ഈജിപ്തിൽ  നാല് വൃക്കകളുമായി ആൺകുഞ്ഞ് പിറന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇത്തരം ജനന വൈകല്യങ്ങൾ, ഡ്യൂപ്ലക്സ് വൃക്കകൾ, ഡ്യൂപ്ലിക്കേറ്റഡ് യൂറിറ്റേഴ്സ് എന്ന് അറിയപ്പെടുന്നതെന്നും മിക്ക കേസുകളിലും, ചികിത്സ ആവശ്യമില്ല എന്നും വിദഗ്ധർ വ്യക്തമാക്കി.