കുവൈത്ത് സിറ്റി: വാട്സ്ആപ്പ് വഴി അശ്ലീല സന്ദേശം അയച്ച പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. 32 കാരിയായ പ്രവാസി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ട് ഫോൺ നമ്പറുകളിൽ നിന്നായി ഇത്തരത്തിൽ അശ്ലീല സന്ദേശങ്ങൾ ലഭിക്കുന്നതായി ജഹ്‌റ പോലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയത് .