ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളിയുടെ കൊല ; സ്വദേശി സ്ത്രീയുടെ 10 വർഷത്തെ തടവ് മൂന്നുവർഷമായി കുറച്ചു

0
29

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന്  കുവൈത്ത്  സ്ത്രീക്ക് വിധിച്ച 10 വർഷത്തെ തടവ് വെട്ടിക്കുറച്ചതായി  വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പത്തു വർഷത്തിൽ നിന്ന് മൂന്ന് വർഷമായാണ് കുറച്ചതെന്ന്  റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പ്രതിയുടെ ഭർത്താവിൻ്റെ ഒരു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കിയതും കോടതി ശരിവെച്ചു.

2020 ലായിരുന്നു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മനുഷ്യക്കടത്ത്, വീട്ടുജോലിക്കാരിയെ ദുരുപയോഗം ചെയ്യൽ, പാസ്‌പോർട്ട് പിടിച്ചു വയ്ക്കൽ തുടങ്ങിയ കേസുകൾ ചുമത്തിയിരുന്നു. ഗാർഹിക തൊഴിലാളി അതി മാരകമായി ശാരീരിക ഉപദ്രവം ഏൽപ്പിച്ചു എന്നതായിരുന്നു പ്രതിക്ക് എതിരായ പ്രധാന ആരോപണം.