മയക്കുമരുന്ന് ചെടികൾ വളർത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

0
2

കുവൈത്ത് സിറ്റി: തോട്ടത്തിൽ മയക്കുമരുന്ന് ചെടിയായ പോപ്പി  വളർത്തിയതിന് ഇന്ത്യക്കാരനായ പ്രവാസി അറസ്റ്റിലായി. അഹമ്മദിയിലെ ഫഹാഹീൽ പ്രദേശത്ത് വച്ചായിരുന്നു അറസ്റ്റ്. പൂന്തോട്ടത്തിൽ മയക്കു മരുന്ന് ചെടികൾ വളർത്തുന്നത് സംബന്ധിച്ച് അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനെ അറിയിക്കുകയായിരുന്നു. പൂന്തോട്ടം സീൽ ചെയ്തശേഷം ചെടിയുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.